
"നിനക്ക് ആത്മധൈര്യമില്ല".
"നിനക്ക് ആത്മവിശ്വാസമില്ല".
"നിനക്ക് ബുദ്ധിയില്ല".
"നിനക്ക് സൌന്ദര്യമില്ല".
"നിന്നെപ്പോലെ സുരക്ഷിതത്വബോധമില്ലാത്ത ഒരു കുട്ടിയെ കണ്ടിട്ടേയില്ല".
നിന്റെ ചിന്തകള്‍ക്കു പാകതയില്ല, രചനകള്‍ക്കും.
ഇല്ലായ്മകള്‍ക്കിടയില്‍ എന്നിലെ ഉണ്മയെത്തേടി ഞാന്‍ തളര്‍ന്നു.
"നീ സ്നേഹിക്കാനറിയുന്നവളാണ്".
"നിന്റെ അറിവും ജ്ഞാനവും നിന്റെ ആത്മസൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു".
"നിന്റെ സഹിഷ്ണുതയും സഹവര്‍ത്തിത്വവും അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്".
എന്നിലെ ഉണ്മകള്‍ ഇല്ലായ്മകള്‍ക്കടിപ്പെട്ടു പോയോ?
10 comments:
ഈ ഇല്ലായ്മകളില്‍ നിന്നും പുറത്തുകടക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. ഉണ്മകൊണ്ട് ഇല്ലായ്മയെ ഇല്ലാതാക്കുക.
ഉത്തരങ്ങള്‍ ആശ്വാസമേകുമ്പോള്‍, അവ പങ്കുവെയ്ക്കാന്‍ മറക്കാതിരിക്കുക.
സ്വത്വം തിരയുമ്പോള്‍ ഇല്ലായ്മകളുടെ നഗ്നത സൌകര്യപൂറ്വ്വം മറന്നേ പോകാം.
ബ്ലോഗുലകത്തിലേക്ക് സ്വാഗതം.
:) സ്വാഗതം
സ്വാഗതം
തുളസി, ഇല്ലായ്മകളില്‍ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിലാണു ഞാനും, അതാണല്ലോ ജീവിതമെന്ന മരീചിക.
ഇബ്രു! സ്വത്വം തിരയുമ്പോള്‍ ഇല്ലായ്മകളുടെ വല്ലായ്മയല്ലേ കൂടുതല്‍ തിരിയുന്നതു എന്നൊരു ശങ്ക, സ്വത്വം തേടിയുള്ള ഈ യാത്രക്കു തത്ക്കാലം വിട.
വിശാലമനസ്കന്റെ വിശാലമനസ്സിനു നന്ദി.ഒപ്പം ജേക്കബ്ബിനും.
വന്ദനം! എത്താനല്‍പ്പം വൈകി, ക്ഷമിക്കുക..
ദലമര്‍മ്മരങ്ങളുടെ സംഗീതം പൊഴിയട്ടെ!!
ആര്‍ക്കുവേണം ബുദ്ധി
സൌന്ദര്യം ഇല്ലാത്തതായിട്ടൊന്നുമില്ല.
പാകതയുള്ള ചിന്തകള്‍ ബോറ്.
ഇല്ലായ്മകളാ നല്ലത്...
ഇല്ലായ്മകളാശംസിച്ചുകൊണ്ട്..
ആ ചിത്രം , വെരി വെരി striking. സ്വത്വം എന്ന വാക്കൊക്കെ കേള്‍ക്കുമ്പോഴേ തിരിഞ്ഞു നടക്കുന്ന ഞാന്‍ കഷ്ടപ്പെട്ട് ഇത് മനസ്സിലാക്കീന്ന് വന്നപ്പോ ദാ നളന്റെ കമ്മന്റ്, ഇല്ലയ്മകളാണ് നല്ലതെന്ന്. അതെങ്ങെനേന്ന് ഇനി ...നിലീനം വൈകിയാണെങ്കിലും warm welcome അല്ലെങ്കില്‍ കുളിര്‍മ്മയുള്ള സ്വാഗതം.
ullathu nashtappedathe nokkam....athenthayalum!
എന്നാലും എത്ര പെട്ടെന്ന്..ഇങ്ങനെയൊക്കെ? യാദൃശ്ഛികമായി എത്തിപ്പെട്ടതാണിവിടെ!
Post a Comment