Tuesday, June 20, 2006

പ്രണയം


മാനത്തുനിന്നു നൂണിറങ്ങിയ മഴനൂലുകള്‍ക്കൊപ്പമാണ്‌ ഈ മണ്‍സൂണ്‍ കാലത്ത്‌ പ്രണയം എന്റെ മനസ്സിലേക്കു കടന്നുവന്നത്‌. തപിപ്പിക്കുന്ന ഭൂതകാലത്തിനെ മറ്റൊരു പട്ടു കമ്പളത്താല്‍ മറച്ച്‌, മനോജ്ഞമയ ആ വികാരം എന്നെ പൊതിഞ്ഞുനിന്നു. കാണുന്നതിലോ കേള്‍ക്കുന്നതിലോ ഏറെ ഭംഗി?

പരിഭവത്തിന്റെ മൂടുപടമണിഞ്ഞ്‌ തെന്നിമായുന്ന കാര്‍മുകിലിനെ തടഞ്ഞുനിര്‍ത്തുമ്പോള്‍ ഉത്തുൊഗശൃൊഗത്തിനോട്‌ അവന്‍ എന്താണു പറഞ്ഞിരിക്കുക? ഏറ്റവും മാധുര്യമുള്ള തേന്മഴകൊണ്ട്‌ നിന്നെ ഞാന്‍ നിറക്കുമെന്നോ?അവന്റെ ആ പ്രഖ്യാപനത്തില്‍ മനം കുളിര്‍ത്ത്‌ ആകെ വിവശയായി അവളും ആവശ്യപ്പെട്ടിട്ടുണ്ടാവുമോ? നിന്നിലെ സ്നേഹം മുഴോനും ആ തേന്മഴയിലൂടെ എന്റെ ഓരോ അണുവിലൂടെയും കിനിഞ്ഞിറങ്ങട്ടെയെന്ന്. അതിലൂടെ എന്നിലെ ഓരോ അണുക്കളും ഊഷരതയില്‍ നിന്നുയിര്‍ത്ത്‌ ഉര്‍വരതയെ പുല്‍കട്ടെയെന്ന്.പിന്നെ നിന്റെ സ്പര്‍ശം കൊണ്ട്‌ സഫലമായ ഈ തളിര്‍ മേനിയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളോരൊന്നായി ഉരുവാകട്ടെയെന്ന്.

പൂത്തുലഞ്ഞ കുടത്തെറ്റിയില്‍ നിന്ന് വളരെ സാവധാനം തേനൂറ്റിക്കൊണ്ടിരുന്ന ആ കരിവണ്ടിനോടു തികച്ചും അസൂയയാണു തോന്നിയിട്ടുള്ളത്‌.എനിക്കു നഷ്ടമായ ആ വിശേഷമാധുര്യത്തോടുള്ള അഭിനിവേശത്തിന്റെ തിരുശേഷിപ്പായിരുന്നില്ലേ ഈ കാപട്യത്തിന്റെ മൂലക്കല്ല്. എങ്കിലും ഈ പൂവുകള്‍ എന്താവും ഈ കരിവണ്ടിനോടു പറഞ്ഞിട്ടുണ്ടാവുക.സവിശേഷമായ ഈ മധു നിനക്കു മാത്രമായിട്ടണ്‌ ഞാന്‍ കരുതിവച്ചിരുന്നതെന്നോ? നിന്റെ ചുണ്ടുകള്‍ എന്നെ നുകരുമ്പോള്‍ നിന്റെ ചുണ്ടുകളുടെ മാധുര്യം എന്നെ മത്തുപിടിപ്പിക്കുന്നുവെന്നോ?

വീശിയടിക്കുന്ന കാറ്റിനൊപ്പം മുളങ്കാടിന്റെ സംഗീതം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളം ഉടുക്കുപാട്ടിന്റെ ഈണം ഏറ്റുവാങ്ങുകയായിരുന്നു.പിന്നീടെപ്പൊഴോ അകാലത്തില്‍ മണ്‍സൂണ്‍ നിലച്ചപ്പോള്‍ ആ പ്രണയവും, ഒഴുകിപ്പോയ വെള്ളത്തിനൊപ്പം ഒലിച്ചുപോയി. പൊള്ളൂന്ന നെഞ്ചും വിരസമായ ദിവസങ്ങളും നീണ്ട കാത്തിരിപ്പും ഇനിയും ബാക്കി.

15 comments:

ചില നേരത്ത്.. said...

പ്രണയം പെയ്തൊഴിയുമ്പോള്‍.. മനസ്സ് വികലാംഗമാകുന്നു.
പിന്നെ പ്രണയം പൂത്ത വസന്തത്തിന്റെ ഓര്‍മ്മകള്‍ വിരിയുന്നു. വേര്‍പ്പാടിന്റെ സുഖദമായ സ്പര്‍ശം ആത്മാവിനെ തലോടുന്നു..
പ്രണയം കൈവിട്ടവര്‍ക്ക്, പ്രണയമല്ല, വിരഹമാണ്‍ സുഖകരം എന്നത് ആശ്വാസമേകുന്ന ആപ്തവാക്യം..
ഹൃദയം പകര്‍ന്നേകിയ വാക്കുകളില്‍, പ്രണയം പെയ്തൊഴിഞ്ഞതിന്റെ നിശ്ശബ്ദതയുണ്ട്.
കാത്തിരിപ്പുകള്‍ക്ക് സാഫല്യമാകട്ടെ.

Nileenam said...

ഇബ്രൂ,

വിരഹം,പ്രണയം കൈവിട്ടവര്‍ക്കു ആശ്വാസമേകുന്ന ആപ്തവാക്യം, അതോ ആശ്വസിക്കാന്‍ സ്വയം എടുത്തണിയേണ്ട നുണയുടെ പട്ടുകുപ്പായമോ?

സുഖമുള്ള നൊമ്പരമാണ്‌ പ്രണയം എന്നാരോ പറഞ്ഞതോര്‍ക്കുന്നു.അതു കൊണ്ടാണല്ലോ വീണ്ടും വീണ്ടും വേദനിപ്പിക്കപ്പെടുമ്പോഴും പ്രണയം നമ്മുടെയൊക്കെ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നത്‌

മനൂ‍ .:|:. Manoo said...

'പ്രണയം അഗ്നിയാണ്‌...
അഗ്നിയുടെ ജ്വാലകളെ തല്ലിക്കെടുത്തുന്ന ജലകണങ്ങളാണ്‌...
മനസ്സുകളുടെ പിറവിയാണ്‌...
പിന്നെ അന്തകനാണ്‌!'


വരികളില്‍ നിലീനമായ പ്രണയവും, പ്രണയത്തില്‍ നിലീനമായ പ്രതീക്ഷകളും, പ്രതീക്ഷകളിലെ വേവുന്ന ചൂടും ഞാനറിയുന്നു...

എന്തോ, ഇന്നു വായിച്ചവയേറെയും ഞാന്‍ സ്വന്തമാക്കാന്‍ കൊതിയ്ക്കുന്ന വരികളായായിരുന്നു... :)

പരസ്പരം said...

നിലീനം നല്ല പോസ്റ്റ്, ഇതിന്റെ പ്രചോദാനമായ മഴനൂലുകളുടെ കമെന്റും കൊള്ളാം.

Nileenam said...

പ്രിയപ്പെട്ട മഴനൂലുകള്‍, പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ അതിന്റെ തനിമയോടെ വിവരിച്ചു തന്നതിനു നന്ദി.
നൈമിഷികമായ പ്രണയവും അതുണ്ടാക്കുന്ന ഇത്തിരി വേദനയും പങ്കുവക്കാനഗ്രഹിച്ചു, അത്രയേ ഉള്ളൂ.
പരസ്പരം, ആദ്യമായിട്ടാണെന്ന് തോന്നുന്നു ന്റെ ബ്ലോഗില്‍. നന്ദി, ഇവിടെ വരെ വന്നതിനും കമന്റിയതിനും
Ammu! very happy to see u here. just came back from home, coping up with usual routine, missing u a lot

neermathalam said...

Then the entire joy wanes away..
When the hand that held you tight
slowly lossen its grip to leave you
Your eyes are wet may be not due to the pain,but due to the very
fact that someone whom you treated
better than you in your entire life
let you down alone in this crowd.
But the very hope of the return of
that griping hands make you live.
Accept it or not..We are either
living in love or searching for one

Adithyan said...

നിലീനേ :)
അവന്‍ അവന്റെ വഴിക്കു പോയതോടെ ബ്ലോഗ് നിര്‍ത്തിയാ? :)

-B- said...

കുറച്ചേറെ നാളായി ഞങ്ങളും കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌. പുതിയതൊന്നും ഇടാന്‍ ഉദ്ദേശമില്ലേ? :)

നസീര്‍ കടിക്കാട്‌ said...

kandu.nannayirikkunnu.
visit:
www.kadikkad.net
www.kuttadan.blogspot.com

:: niKk | നിക്ക് :: said...

ഈ പ്രണയകാലത്ത്...

ശ്രീ said...

ആശംസകള്‍‌!

ദളം said...

very nice

സിജാര്‍ വടകര said...

പ്രണയത്തിന് ;
കണ്ണുകള്‍ .... ഇല്ലെന്നു പറഞ്ഞത് ആരോ !!!.

ബുദ്ധി , കൂടി .... ഇല്ലെന്നു പറഞ്ഞത് ഞാന്‍ ....

എന്നാല്‍ ; .... ഇപ്പോള്‍ ... ഞാനും !.

അയ്യോ !.
എന്നില്‍ ഹോര്‍മോണ്‍ മാറി മറിയുന്നുവോ ?.

എങ്ങനെ ഉണ്ടായിരുന്ന മനസ്സാണ് .
എന്തേ ! ഇപ്പോള്‍ മാറി പോകുന്നത് ?.

പ്രണയം എന്നെ എന്താണ് ചെയ്യുന്നത് !.

ഹേയ് പ്രണയമേ ...
നിന്‍റെ കണ്ണുകളില്‍ കാന്തം ഉണ്ടോ ??? ........


പ്രണയം ...... എന്‍റെ നെഞ്ച് കൊളുത്തി വലിക്കുന്നു
എന്ത് ചെയ്യും ..... ... ഞാന്‍ !.

.. said...

..
no comments..
അത്രമേല്‍ മനോഹരം :)
..

ചില നിര്‍ദ്ദേശങ്ങള്‍
അച്ചടിപ്പിശാചിനെ കൈകാര്യം ചെയ്യണം
ഈ word verification ഉം ബുദ്ധിമുട്ടാകുന്നു.
..

ദീപുപ്രദീപ്‌ said...

പ്രണയമെന്ന സത്യത്തെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല.അത് നഷ്ടമായാലും നേട്ടമായാലും.
ഓര്‍മ്മവരുന്നത്‌ എറിക് ഫ്രോം പറഞ്ഞത് കൂടി കൂട്ടിച്ചേര്‍ക്കുന്നു
"പ്രണയം വിശ്വാസമാണ് ,
വിശ്വാസം കുറഞ്ഞവരില്‍ പ്രണയവും കുറഞ്ഞിരിക്കും "

ഓരോ കവിതയുടെ മാധുര്യമുള്ള പോസ്റ്റ്‌ .....ആശംസകള്‍